ഇമ്രാൻ താഹിർ ആത്മാർത്ഥതയുള്ള താരമാണെന്ന് നെഹ്റ

ചെന്നൈ സൂപ്പർ കിങ്‌സ് സ്പിന്നർ ഇമ്രാൻ താഹിറിന്റെ പ്രകടനത്തെ പുകഴ്ത്തി മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റ. ദക്ഷിണാഫ്രിക്കൻ സ്പിന്നറായ ഇമ്രാൻ താഹിർ ക്രിക്കറ്റിനോട് ആത്മാർത്ഥതയുള്ള താരമാണെന്ന് ആശിഷ് നെഹ്റ പറഞ്ഞു. ഇപ്പോഴും വിക്കറ്റ് വീഴ്ത്തിയാൽ താരം 18-20 വയസ്സുള്ള താരത്തെ പോലെയാണ് ആഘോഷിക്കുന്നതെന്നും ആശിഷ് നെഹ്റ പറഞ്ഞു.

ഒരു നിശ്ചിത പ്രായത്തിൽ നിങ്ങൾ കൂടുതൽ മത്സരങ്ങൾ കളിക്കുമ്പോൾ കൂടുതൽ അനുഭവസമ്പത്ത് ലഭിക്കുകയും ചെയ്യുന്നത് നല്ലതാണെന്നും നെഹ്റ പറഞ്ഞു. അതുകൊണ്ട് തന്നെ കരീബിയൻ പ്രീമിയർ ലീഗിൽ കളിച്ചതിന് ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ വരുന്നത് താരത്തിന് ഗുണം ചെയ്യുമെന്നും ആശിഷ് നെഹ്റ പറഞ്ഞു.