ഇന്ന് അവസാന ക്വാർട്ടർ, സെമി ഫൈനൽ തേടി മാഞ്ചസ്റ്റർ സിറ്റിയും ലിയോണും

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റി ലിയോണിനെ നേരിടും. ലിസ്ബണിൽ നടക്കുന്ന ഈ ക്വാർട്ടറോടെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ലൈനപ്പ് വ്യക്തമാകും. വമ്പന്മാരായ റയൽ മാഡ്രിഡിനെ തോൽപ്പിച്ചായിരുന്നു മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിൽ എത്തിയത്. ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്ന മാഞ്ചസ്റ്റർ സിറ്റിയുടെ വലിയ ലക്ഷ്യത്തിലേക്ക് അടുക്കാൻ പെപ് ഗ്വാർഡിയോളയ്ക്കും സംഘത്തിനും ഇന്ന് വിജയിച്ചേ മതിയാകു.

മികച്ച ഫോമിൽ ഉള്ള സ്റ്റെർലിംഗിലും ഗബ്രിയേൽ ജീസുസസിലുമാകും ഗ്വാർഡിയോളയുടെ പ്രതീക്ഷ. അഗ്വേറോയുടെ അഭാവം അറിയിക്കാതെ മികച്ച ഫോമിൽ കളിക്കുന്ന ജീസുസ് ആയിരുന്നു റയലിനെതിരായ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്. യുവന്റസിനെ ഞെട്ടിച്ചു കൊണ്ടാണ് ലിയോണ ക്വാർട്ടറിലേക്ക് എത്തിയത്. മാഞ്ചസ്റ്റർ സിറ്റിയെയും ഞെട്ടിക്കാൻ ഉള്ള കഴിവ് ലിയോണിനുണ്ട്. മികച്ച ഡിഫൻസാണ് ലിയോണിന്റെ കരുത്ത്. ഒപ്പം അറ്റാക്കിൽ അത്ഭുതങ്ങൾ കാണിക്കാൻ കഴിവുള്ള ഡിപായും ഉണ്ട്. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുക.

Previous articleഇമ്രാൻ താഹിർ ആത്മാർത്ഥതയുള്ള താരമാണെന്ന് നെഹ്റ
Next article2007ന് ശേഷം ആദ്യമായി സ്പാനിഷ് ടീമില്ലാതെ ഒരു ചാമ്പ്യൻസ് ലീഗ് സെമി