റഫീന ഇനി ബ്രസീലിൽ ഇല്ല, ഒളിമ്പിയാകോസുമായി കരാർ ഒപ്പുവെച്ചു

മുമ്പ് ബയേൺ മ്യൂണിക്കിന്റെ ഫുൾബാക്കായിരുന്ന റഫീന ഇനി ഗ്രീസിൽ കളിക്കും. ബ്രസീലിലെ വൻ ക്ലബായ ഫ്ലമെംഗോയുമായുള്ള കരാർ അവസാനിപ്പിച്ച താരം ഗ്രീക്ക് ക്ലബായ ഒളിമ്പിയാകോസുമായി കരാർ ഒപ്പുവെച്ചു. രണ്ട് വർഷത്തേക്കാണ് കരാർ. താരം ഒരു വർഷം മാത്രമേ ഫ്ലമെംഗോയിൽ കളിച്ചുള്ളൂ എങ്കിലും അഞ്ച് കിരീടങ്ങൾ അവിടെ സ്വന്തമാക്കാൻ ആയി‌.

ഫ്ലമെംഗോയിൽ എത്തും മുമ്പ് അവസാന എട്ടു വർഷമായി ബയേണിൽ ആയിരുന്നു റഫിന കളിച്ചിരുന്നത്. ബയേണൊപ്പം നിരവധി കിരീടങ്ങൾ നേടിയ റഫീന ബയേൺ കണ്ട മികച്ച റൈറ്റ് ബാക്കുകളിൽ ഒന്നുമായിരുന്നു. 18 ക്ലബ് കിരീടങ്ങൾ റഫീന ബയേണ് ഒപ്പം നേടിയിട്ടുണ്ട്. ഇതിൽ ഏഴു ബുണ്ടസ് ലീഗ കിരീടവും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ഉൾപ്പെടുന്നു. ഒളിമ്പിയാകോസിൽ കളിച്ചതിനു ശേഷം വിരമിക്കാനാണ് റഫീന ഉദ്ദേശിക്കുന്നത്.

Previous article“ഇതിനേക്കാൾ താഴെ പോകാനില്ല, ബാഴ്സലോണ രക്ഷപ്പെടുമെങ്കിൽ ക്ലബ് വിടാൻ തയ്യാർ” – പികെ
Next articleഇമ്രാൻ താഹിർ ആത്മാർത്ഥതയുള്ള താരമാണെന്ന് നെഹ്റ