അനിൽ കുംബ്ലെ ഇനി പഞ്ചാബ് കിംഗ്സിന് ഒപ്പം ഇല്ല

20220825 211748

അനിൽ കുംബ്ലെ പഞ്ചാബ് കിങ്സിന്റെ പരിശീലക സ്ഥാനത്ത് ഇനി ഇല്ല. കരാർ പുതുക്കേണ്ടതില്ലെന്ന് ഫ്രാഞ്ചൈസി തീരുമാനിച്ചതോടെയാണ് പഞ്ചാബ് കിംഗ്‌സിലെ മുഖ്യ പരിശീലകനായിരുന്ന അനിൽ കുംബ്ലെ ക്ലബ് വിടേണ്ടി വന്നത്. 2020 മുതൽ കുംബ്ലെ പഞ്ചാബ് കിങ്സിന് ഒപ്പം ഉണ്ടായിരുന്നു‌

പുതിയ പരിശീലകനെ ഉടൻ തന്നെ പഞ്ചാബ് കിംഗ്സ് പ്രഖ്യാപിക്കും. കുംബ്ലെ പരിശീലകൻ ആയിരുന്ന മൂന്ന് സീസണുകളിലും അവർ ഐപിഎൽ പോയിന്റ് ടേബിളിന്റെ ബോട്ടം ഹാഫിൽ ആയിരുന്നു ടീം ഫിനിഷ് ചെയ്തിരുന്നത്. ഇതാണ് ക്ലബ് കുംബ്ലയെ മാറ്റാനുള്ള പ്രധാന കാരണം. 2020ലും 2021ലും അഞ്ചാമതും കഴിഞ്ഞ സീസണിൽ ആറാമതും ആണ് പഞ്ചാബ് ഫിനിഷ് ചെയ്തത്.