ബ്രസീലിൽ നിന്ന് ഒരു കക്കയെ ഗോകുലം കേരള സ്വന്തമാക്കി

Picsart 22 08 25 21 34 59 235

ബ്രസീലിയൻ മിഡ് ഫീൽഡറെ സ്വന്തമാക്കി ഗോകുലം കേരള എഫ് സി

വരാനിരിക്കുന്ന സീസണിൽ ഗോകുലത്തിൻ്റെ മിഡ് ഫീൽഡിൽ കരുത്തേകാൻ ബ്രസീലിയൻ താരം എവർടെൻ കക്കയും(വയസ്സ്-31). ബ്രസീൽ, പോർചുഗൽ, സൗദി അറേബ്യ എന്നി രാജ്യങ്ങളിലെ താരത്തിൻ്റെ പരചയസമ്പത്ത് ടീമിന് മുതൽകുട്ടായേക്കും,

സൗദിയിലെയും പോർചുഗലിലെയും ക്ലബുകൾക്ക് വേണ്ടി ബൂട്ടുകെട്ടുന്നതിൻ മുൻപ് സാഓ പോളോ യിൽ പന്തുതട്ടിയ താരം അണ്ടർ 17ടീമിൻ്റെയും ഭാഗമായിരുന്നു .

ഗോകുലം കേരള

തുടർച്ചയായി രണ്ടു തവണയും കിരീടം നേടിയ ഗോകുലതിൻ്റെ ഭഗമവുന്നതിൽ സന്തോഷം, ക്ലബിനോടൊപ്പോം തനിക്കും ഒരുപാട് ട്രോഫികൾ നേടണം . ഈ സീസണിൽ ഫാൻസിന് മുൻപിൽ പന്തുതട്ടൻ കഴിയുമെന്നതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു …

എവെർട്ടൺ കക്ക ഒരു എക്സ്പീരിയൻസ്ഡ് മിഡ് ഫീൾഡർ ആൺ, ഏഷ്യയിലും യൂറോപ്പിലും മികച്ച ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. അത്തരം ഒരു പ്ലയർനെ ടീമിൻ്റെ ഭാഗമാകുന്നതിൽ സന്തോഷമുണ്ട്. വരാനിരിക്കുന്ന സീസണിൽ അദേഹത്തിന് എല്ലാവിധ ആശംസകളും – വി സി പ്രവീൺ, പ്രസിഡൻ്റ് ഗോകുലം കേരള എഫ് സി