കിരീടം നേടി കൊണ്ടു തന്നെ അമ്പാട്ടി റായിഡു ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗ് കരിയറിന് ഇങ്ങനെ ഒരു ഫിനിഷ് അവിശ്വസനീയമാണ് എന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റിംഗ് താരം പറഞ്ഞു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ജിടിയെ അഞ്ച് വിക്കറ്റിന് ചെന്നൈ തോൽപ്പിച്ചപ്പോൾ അതിൽ അമ്പാട്ടി റായിഡുവിനും നിർണായക പങ്കുണ്ടായിരുന്നു.
മത്സര ശേഷം സംസാരിച്ച റായിഡു ഇത് തനിക്ക് ഒരു കെട്ടുകഥയാണെന്ന് തോന്നുന്നു പറഞ്ഞു, തന്റെ അവസാന ഐപിഎൽ സീസണിൽ ഇതിനെക്കാൾ നല്ല ഫിനിഷ് ആവശ്യപ്പെടാൻ എനിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സീസൺ അവസാനിക്കുന്നതോടെ വിരമിക്കും എന്ന് ഐപിഎൽ 2023 ഫൈനലിന് മുമ്പ് റായിഡു പ്രഖ്യാപിച്ചിരുന്നു.
“അതെ, ഇത് ഒരു അവിശ്വസനീയമായ ഫിനിഷാണ്. എനിക്ക് ഇതിൽ കൂടുതൽ ചോദിക്കാൻ കഴിയുമായിരുന്നില്ല. ഇത് അവിശ്വസനീയമാണ്. ഈ അവസരം ലഭിച്ചത് ഭാഗ്യമായാണ് കരുതുന്നത്, ”റായിഡു പറഞ്ഞു.
ഇന്ന് ഫൈനലിൽ എട്ട് പന്തിൽ ഒരു ബൗണ്ടറിയും രണ്ട് സിക്‌സറും ഉൾപ്പെടെ 19 റൺസാണ് റായിഡു നേടിയത്.
“എന്റെ ജീവിതകാലം മുഴുവൻ എനിക്ക് പുഞ്ചിരിക്കാം. അത് ഈ ദിവസം തന്നു. മുപ്പത് വർഷമായി എല്ലാ കഠിനാധ്വാനവും ചെയ്യുന്നു. എന്റെ കുടുംബത്തിനും പിതാവിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, അവരില്ലാതെ അത് സാധ്യമല്ല, ”റായിഡു കൂട്ടിച്ചേർത്തു.