“തോൽക്കേണ്ടി വന്നാൽ അത് ധോണിക്ക് എതിരെ ആകണം ആയിരുന്നു” – ഹാർദ്ദിക്

Newsroom

Picsart 23 05 30 03 25 43 835
Download the Fanport app now!
Appstore Badge
Google Play Badge 1

ധോണി കിരീടം നേടിയതിൽ താൻ സന്തോഷവാൻ ആണെന്ന് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ. ഇന്ന് അവസാന പന്തിൽ ആയിരുന്നു ഗുജറാത്ത് ടൈറ്റൻസ് സി എസ് കെയോട് പരാജയപ്പെട്ട് കിരീടം കൈവിട്ടത്. എംഎസ് ധോണിയെ കുറിച്ച് ഓർത്ത് ഞാൻ വളരെ സന്തോഷവാനാണ്. ഹാർദ്ദിക് പറഞ്ഞു. എനിക്ക് തോൽക്കേണ്ടി വന്നാൽ, അത് ധോണിയോട് ആകണമായിരുന്നു. ഹാർദ്ദിക് പറയുന്നു.

Picsart 23 05 30 03 10 07 232

നല്ല ആളുകൾക്ക് നല്ല കാര്യങ്ങൾ സംഭവിക്കുന്നു, എനിക്കറിയാവുന്ന ഏറ്റവും നല്ല ആളുകളിൽ ഒരാളാണ് ധോണി. ദൈവം ദയയുള്ളവനാണ്, ദൈവം എന്നോടും ദയ കാണിച്ചിട്ടുണ്ട്, പക്ഷേ ഇന്ന് ഇത് ധോണിയുടെ രാത്രിയായിരുന്നു. ഹാർദ്ദിക് പറഞ്ഞു.

ഞാൻ ഒഴികഴിവ് പറയാൻ പോകുന്നില്ല, CSK ഇന്ന് മികച്ച ക്രിക്കറ്റ് കളിച്ചു. അവർ വിജയം അർഹിക്കുന്നുണ്ട്. ഹാർദ്ദിക് കൂട്ടിച്ചേർത്തു.