ഗുജറാത്തിൽ നിന്നുള്ള ഫ്രാഞ്ചൈസിയ്ക്ക് ഗുജറാത്തിൽ നിന്നുള്ള നായകന്‍

ഐപിഎല്‍ ഫ്രാഞ്ചൈസിയായ അഹമ്മദാബാദ് തങ്ങളുടെ നായകനായി ഹാര്‍ദ്ദിക് പാണ്ഡ്യയെ തിരഞ്ഞെടുക്കുമെന്ന് സൂചന. അഹമ്മദാബാദ് ഫ്രാഞ്ചൈസിയ്ക്ക് ഏറ്റവും അനുയോജ്യന്‍ ഗുജറാത്തിൽ നിന്നുള്ള ഹാര്‍ദ്ദിക് ആണെന്ന ചിന്തയിലാണ് ടീം മാനേജ്മെന്റിന്റെ ഈ നീക്കം.

ഹാര്‍ദ്ദിക്കിന് പുറമെ റഷീദ് ഖാനെയും ശുഭ്മന്‍ ഗില്ലിനെയും ആണ് ഫ്രാഞ്ചൈസി ടീമിലെത്തിക്കുവാനൊരുങ്ങുന്നതെന്നാണ് ലഭിയ്ക്കുന്ന വിവരം. 15 കോടി രൂപയ്ക്കാണ് ഹാര്‍ദ്ദിക്കിനെയും റഷീദിനെയും ഫ്രാഞ്ചൈസി സ്വന്തമാക്കുന്നത്. 7 കോടി ശുഭ്മന്‍ ഗില്ലിനായും ചെലവാക്കും

ഇത് സംബന്ധിച്ച അറിയിപ്പ് ശനിയാഴ്ചയുണ്ടാകുമെന്നാണ് അറിയുന്നത്.