ഫിഞ്ചിനും ഹെയില്‍സിനും ജേസണ്‍ റോയയ്ക്കും ആവശ്യക്കാരില്ല, ആദ്യ സെറ്റില്‍ വിറ്റ് പോയത് സ്റ്റീവ് സ്മിത്ത് മാത്രം

Sports Correspondent

ഐപിഎലില്‍ ഇന്ന് ആദ്യത്തെ സെറ്റ് താരങ്ങള്‍ ലേലത്തിനെത്തിയപ്പോള്‍ വിറ്റത് സ്റ്റീവ് സ്മിത്ത് മാത്രം. ആരോണ്‍ ഫിഞ്ച്, അലെക്സ് ഹെയില്‍സ്, ജേസണ്‍ റോയ്, എവിന്‍ ലൂയിസ് എന്നീ വിദേശ താരങ്ങള്‍ക്ക് പുറമെ ഇന്ത്യന്‍ താരങ്ങളായ കരുണ്‍ നായര്‍ക്കും ഹനുമ വിഹാരിയ്ക്കും ആവശ്യക്കാരുണ്ടായിരുന്നില്ല.

രണ്ടാം സെറ്റില്‍ കേധാര്‍ ജാഥവിനെ ലേലത്തില്‍ താല്പര്യം മറ്റു താരങ്ങളാരും പ്രകടിപ്പിച്ചില്ല. ഈ താരങ്ങള്‍ക്ക് ഇനിയും ഒരവസരം ലഭിച്ചേക്കാമെന്നതിനാല്‍ തന്നെ ഇവര്‍ക്ക് ഇനിയും ഐപിഎല്‍ കളിക്കുവാനുള്ള അവസരം ഉണ്ടായേക്കാം.