ടൂര്‍ണ്ണമെന്റ് പാതിവഴിയില്‍, മുംബൈ – ഡല്‍ഹി ഫൈനല്‍ നേരത്തെ നടത്തിക്കൂടേയെന്ന് ആകാശ് ചോപ്ര

Sports Correspondent

ഐപിഎല്‍ 2020 പാതി വഴിയിലെത്തി നില്‍ക്കുകയാണെങ്കിലും ഫൈനല്‍ വേണമെങ്കില്‍ നേരത്തെ ആക്കാമെന്ന് പറഞ്ഞ് ആകാശ് ചോപ്ര. ഐപിഎലില്‍ മുംബൈ – ഡല്‍ഹി ഫൈനല്‍ നേരത്തെ നടത്താവുന്നതാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം പറഞ്ഞത്. ഐപിഎലില്‍ ഏറ്റവും മികച്ച പ്രകടനം നടത്തി വരുന്ന ടീമുകളാണ് മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും.

Mumbaiindians

ഇരുവരും പരസ്പരം ഒന്നാം സ്ഥാനം മറ്റേ ടീമില്‍ നിന്ന് തിരിച്ച് പിടിക്കുന്നതാണ് ഇപ്പോള്‍ ടൂര്‍ണ്ണമെന്റ് പുരോഗമിക്കുമ്പോള്‍ കാണുന്നത്. പ്ലേ ഓഫുകളിലേക്ക് ഇരുവരും ഉറപ്പായും സ്ഥാനമുറപ്പിച്ച് കഴിഞ്ഞുവെങ്കിലും ഫൈനലിലേക്ക് ഈ ടീമുകള്‍ രണ്ടും എത്തുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യം തന്നെയാണ്.

Delhicapitals