റാഫേൽ അഗസ്റ്റോ ബെംഗളൂരു എഫ് സി വിട്ടു

20201017 121843
- Advertisement -

ബ്രസീലിയൻ താരം റാഫേൽ അഗസ്റ്റോ ഇത്തവണ ഐ എസ് എല്ലിൽ ഉണ്ടാകില്ല. താരം ക്ലബ് വിടുന്നതായി ബെംഗളൂരു എഫ് സി ഇന്ന് ഔദ്യോഗികമായി അറിയിച്ചു. സ്വകാര്യ പ്രശ്നങ്ങൾ കാരണം ആണ് അഗസ്റ്റോ ക്ലബ് വിടുന്നത് എന്നും. താരത്തിന് ഭാവിയിലേക്ക് എല്ലാ ആശംസകൾ നേരുന്നതായും ബെംഗളൂരു എഫ് സി പറഞ്ഞു. കഴിഞ്ഞ സീസണിലായിരുന്നു റാഫേൽ അഗസ്റ്റോ ബെംഗളൂരു എഫ് സിയിൽ എത്തിയത്.

ഒരു വർഷത്തെ കരാർ കൂടെ ബാക്കി ഉണ്ട് എങ്കിലും താരത്തെ കരാർ ബെംഗളൂരു എഫ് സി റദ്ദാക്കി കൊടുത്തു. ബെംഗളൂരുവിനായി കളിക്കുന്ന ആദ്യ ബ്രസീലിയൻ താരമായിരുന്നു അഗസ്റ്റോ. മുൻ സീസണുകളിൽ ചെന്നൈയിൻ എഫ് സിയുടെ പ്രധാന താരമായിരുന്നു റാഫേൽ അഗസ്റ്റോ. ചെന്നൈയിൻ ഐ എസ് എൽ കിരീടം നേടിയ 2017-18 സീസൺ ഫൈനലിൽ ബെംഗളൂരുവിനെതിരെ ഗോൾ നേടിയ താരമാണ് റാഫേൽ അഗസ്റ്റോ. 29കാരനായ ബ്രസീലിയൻ താരം 2015ൽ ആയിരുന്നു ചെന്നൈയിനിൽ എത്തിയത്. ചെന്നൈയിൻ ആദ്യ ഇലവനിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന അഗസ്റ്റോ ചെന്നൈയിന്റെ രണ്ട് ലീഗ് കിരീടത്തിലും പ്രധാന പങ്കുവഹിച്ചിരുന്നു. മുമ്പ് പ്രശസ്ത ക്ലബുകളായ ഫ്ലുമിനെൻസ്, ഡി സി യുണൈറ്റഡ് എന്നിവർക്ക് ഒക്കെ വേണ്ടി അഗസ്റ്റോ കളിച്ചിട്ടുണ്ട്.

Advertisement