ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിയും എന്ന സൂചന നൽകി രവി ശാസ്ത്രി

20210918 123332

ഇന്ത്യൻ പരിശീലകൻ സ്ഥാനം ഒഴിയും എന്ന് സൂചന നൽകി രവി ശാസ്ത്രി. ടി20 ലോകകപ്പിനു പിന്നാലെ സ്ഥാനം ഒഴിയാൻ ആണ് അദ്ദേഹം ആലോചിക്കുന്നത്. താൻ ഇന്ത്യൻ ടീമിനൊപ്പം എല്ലാം നേടി എന്നും അധികമായി ഒരു സ്ഥലത്തും നിൽക്കുന്നത് ശരിയല്ല എന്നും രവി ശാസ്ത്രി പറഞ്ഞു. രവി ശാസ്ത്രി സ്ഥാനം ഒഴിയും എന്ന് ഉറപ്പായതോടെ ബി സി സി ഐ പുതിയ പരിശീലകനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനിൽ കുംബ്ലെ ആണ് സാധ്യതാ പട്ടികയിൽ മുന്നിൽ ഉള്ളത്.

അഞ്ചു വർഷം ടെസ്റ്റിലെ ഒന്നാം ടീമായി തുടരാനും ഓസ്ട്രേലിയയിൽ ചെന്ന് ഓസ്ട്രേലിയക്ക് എതിരെ ടെസ്റ്റ് പരമ്പര നേടാനും ഇംഗ്ലീഷ് മണ്ണിൽ ഇംഗ്ലണ്ടിനെ വീഴ്ത്താനും ആയി. ഇത് മതു തനിക്ക് എന്നും ഇനി ടി20 ലോകകപ്പ് കൂടെ നേടിയാൽ അത് കൂടുതൽ മധുരകരമാകും എന്നും രവി ശാസ്ത്രി പറഞ്ഞു.

Previous articleപോഗ്ബയുടെ ഹൃദയം യുവന്റസിൽ !‍!
Next articleസ്റ്റുവർട്ട് ബിന്നി ഇനി ആസ്സാമിന്റെ സഹപരിശീലകൻ