സ്റ്റുവർട്ട് ബിന്നി ഇനി ആസ്സാമിന്റെ സഹപരിശീലകൻ

Stuartbinny

മുൻ ഇന്ത്യൻ താരം സ്റ്റുവർട്ട് ബിന്നി ഇനി ആസ്സാം സീനിയർ ടീമിന്റെ സഹപരിശീലകനാവും. രഞ്ജി സീസൺ ആരംഭിക്കുന്നതിന് മുൻപ് തന്നെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച സ്റ്റുവർട്ട് ബിന്നി അപ്രതീക്ഷിതമായാണ് സഹപരിശീലകന്റെ രൂപത്തിലെത്തുന്നത്. പരിശീലകനാകുമെന്നതിനെ കുറിച്ച് ബിന്നി യാതൊരു സൂചനകളും ൻൽകിയിരുന്നില്ല. അജയ് രത്രയാണ് ആസ്സാം ടീമിന്റെ മുഖ്യ പരിശീലകൻ.

നവംബർ നാലാം തീയതി ഡൊമസ്റ്റിക്ക് സീസൺ ആരംഭിക്കുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചിരുന്നു‌. സയ്യ്ദ് മുഷ്താക്കലി ട്രോഫിയോടെ ആരംഭിക്കുന്ന ഇന്ത്യൻ ഡൊമസ്റ്റിക് സീസണിൽ പിന്നീട് വിജയ് ഹസാരെ ട്രോഫി, രഞ്ജി ട്രോഫി ടൂർണമെന്റുകളും ഉണ്ടാകും. മൂന്ന് മേജർ ബിസിസിഐ ടൂർണമെന്റുകൾ ഹോസ്റ്റ് ചെയ്യാനാണ് ആസാം തയ്യാറെടുക്കുന്നത്‌. ആദ്യം സയ്യ്ദ് മുഷ്താക്കലി ട്രോഫിയും പിന്നീട് അണ്ടർ 25 മെൻസ് ക്രിക്കറ്റും സീനിയർ വുമൺസ് ടി20 ക്രിക്കറ്റ് ടൂർണമെന്റുകളും അസ്സാമിൽ വെച്ച് നടക്കും.

Previous articleഇന്ത്യൻ പരിശീലക സ്ഥാനം ഒഴിയും എന്ന സൂചന നൽകി രവി ശാസ്ത്രി
Next articleഅൻസു ഫതി ലെവന്റെയ്ക്ക് എതിരെ ഇറങ്ങും