ഇന്ത്യയ്ക്ക് ഇത്തരത്തിലൊരു പേസ് ബൗളിംഗ് അറ്റാക്ക് ഇതുവരെ കണ്ടിട്ടില്ല

Jaspritbumrahindia

ഇന്ത്യയുടെ പേസ് ബൗളിംഗ് അറ്റാക്കിനെ പ്രശംസിച്ച് മുന്‍ പാക്കിസ്ഥാന്‍ താരം ഇന്‍സമാം ഉള്‍ ഹക്ക്. ഇന്ത്യയ്ക്ക് ചരിത്രത്തിലൊരിക്കലും ഇത്തരതില്‍ അതി ശക്തമായൊരു പേസ് ബൗളിംഗ് അറ്റാക്ക് ഉണ്ടായിട്ടില്ലെന്നാണ് ഇന്‍സമാം പറ‍ഞ്ഞത്.

ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും അടങ്ങുന്ന പേസ് ബൗളിംഗ് സഖ്യത്തിലേക്ക് ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ് എന്നിവര്‍ക്ക് പുറമെ യുവതാരം മുഹമ്മദ് സിറാജും ശര്‍ദ്ധുൽ താക്കൂറും ഇടം പിടിച്ചിട്ടുണ്ട്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതല്ലായിരുന്നു സ്ഥിതിയെന്നും ഇന്ത്യയിൽ നിന്ന് മികച്ച പേസര്‍മാരുണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ലെന്നും ഇന്‍സമാം പറഞ്ഞു. ഇപ്പോള്‍ ഇത്രയും മികച്ച പേസ് ബൗളിംഗ് യൂണിറ്റുള്ളതിനാൽ തന്നെ ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളെക്കാള്‍ മികച്ച മേല്‍ക്കൈ നേടുവാന്‍ സാധിച്ചിട്ടുണ്ടെന്നും ഇന്‍സമാം വ്യക്തമാക്കി.

Previous articleമുഹമ്മദ് നെമിൽ സ്പെയിൻ വിട്ട് ഗോവയിലേക്ക് തിരികെയെത്തി
Next articleആഴ്‌സണൽ യുവതാരം ന്യൂ കാസിൽ യുണൈറ്റഡിലേക്ക്