ആഴ്‌സണൽ യുവതാരം ന്യൂ കാസിൽ യുണൈറ്റഡിലേക്ക്

Joe Willock New Castle United Arsenal

ആഴ്‌സണൽ യുവതാരം ജോ വില്ലോക്കിനെ സ്വന്തമാക്കി ന്യൂ കാസിൽ യുണൈറ്റഡ്. ഏകദേശം 25 മില്യൺ പൗണ്ട് നൽകിയാണ് താരത്തെ ന്യൂ കാസിൽ ആഴ്‌സണലിൽ നിന്ന് സ്വന്തമാക്കുന്നത്. അടുത്ത ഞായറാഴ്ച നടക്കുന്ന വെസ്റ്റ്ഹാമിനെതിരായ സീസണിലെ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിന് മുൻപ് താരത്തിന്റെ ട്രാൻസ്ഫർ പൂർത്തിയാക്കാനാണ് ന്യൂ കാസിൽ ശ്രമം.

കഴിഞ്ഞ ജനുവരി മുതൽ ആഴ്സണലിൽ നിന്ന് ന്യൂ കാസിലിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ച വില്ലോക്ക് അവർക്ക് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തുടർന്നാണ് താരത്തെ സ്ഥിരം കരാറിൽ സ്വന്തമാക്കാൻ ന്യൂ കാസിൽ ശ്രമം തുടങ്ങിയത്. ന്യൂ കാസിലിന് വേണ്ടി 14 മത്സരങ്ങൾ കളിച്ച വില്ലോക്ക് 8 ഗോളുകളും നേടിയിരുന്നു.

Previous articleഇന്ത്യയ്ക്ക് ഇത്തരത്തിലൊരു പേസ് ബൗളിംഗ് അറ്റാക്ക് ഇതുവരെ കണ്ടിട്ടില്ല
Next articleലോര്‍ഡ്സിൽ വിഹാരിയ്ക്ക് അവസരം നല്‍കണം – സഞ്ജയ് മഞ്ജരേക്കര്‍