29 പന്തുകള്‍ നേരിട്ട ശേഷം റണ്ണെടുക്കാതെ ഋഷഭ് പന്ത് പുറത്ത്, പുജാരയുടെ ചെറുത്ത്നില്പില്‍ ഇന്ത്യ

ചേതേശ്വര്‍ പുജാര നേടിയ 70 റണ്‍സില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര പിടിച്ചു നില്‍ക്കുന്നു. രണ്ടാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ടിന്റെ സ്കോറിനു 65 റണ്‍സ് പിന്നിലായി ഇന്ത്യ 181/5 എന്ന നിലയില്‍ നില്‍ക്കുകയാണ്. 50/2 എന്ന നിലയില്‍ ഒത്തുചേര്‍ന്ന് പുജാര-കോഹ്‍ലി കൂട്ടുകെട്ട് 92 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം 46 റണ്‍സ് നേടിയ കോഹ്‍ലി പുറത്തായതോടെ ഇന്ത്യ വീണ്ടും തകരുകയായിരുന്നു. അജിങ്ക്യ രഹാനെ(11), ഋഷഭ് പന്ത്(0) എന്നിവര്‍ കൂടി പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലാവുകയായിരുന്നു.

56.3 ഓവറുകളാണ് ഇന്ത്യന്‍ ഇന്നിംഗ്സില്‍ പിന്നിട്ടിരിക്കുന്നത്. സ്റ്റുവര്‍ട് ബ്രോഡ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സാം കറന്‍, മോയിന്‍ അലി, ബെന്‍ സ്റ്റോക്സ് എന്നിവര്‍ക്ക് ഓരോ വിക്കറ്റും ലഭിച്ചു.

Previous articleഹോക്കിയില്‍ വനിതകള്‍ക്ക് വെള്ളി, ഫൈനലില്‍ ജപ്പാനോട് തോല്‍വി
Next articleനൂറി സാഹിൻ വീണ്ടും ഡോർട്ട്മുണ്ട് വിട്ടു