രാഹുലിനെ നഷ്ടമായ ശേഷം ആദ്യ സെഷന്‍ സ്വന്തമാക്കി ഇന്ത്യ, ഷായ്ക്കും പുജാരയ്ക്കും അര്‍ദ്ധ ശതകം

രാജ്കോട്ട് ടെസ്റ്റിലെ ആദ്യ സെഷന്‍ ഇന്ത്യയ്ക്ക് സ്വന്തം. ഇന്നിംഗ്സിലെ ആറാം പന്തില്‍ ലോകേഷ് രാഹുലിനെ ഷാനണ്‍ ഗബ്രിയേല്‍ പുറത്താക്കിയ ശേഷം ഒന്നാം ദിവസത്തെ ആദ്യ സെഷനില്‍ ഇന്ത്യുയുടെ പൂര്‍ണ്ണാധിപത്യമാണ് കണ്ടത്. പുജാര മെല്ലെയാണ് തുടങ്ങിയതെങ്കിലും പൃഥ്വി ഷാ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ ബാറ്റ് വീശിയപ്പോള്‍ ഇന്ത്യ വിന്‍ഡീസിനെ ഏറെ പിന്നിലാക്കി കുതിച്ചു.

രണ്ടാം വിക്കറ്റില്‍ 146 പന്തില്‍ നിന്ന് 130 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 56 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച പൃഥ്വി ഷാ 11 ബൗണ്ടറിയുമായി 75 റണ്‍സാണ് ലഞ്ചിനു പിരിയുമ്പോള്‍ നേടിയിരിക്കുന്നത്. 74 പന്തില്‍ നിന്ന് 56 റണ്‍സുമായി പുജാരയും ക്രീസില്‍ നില്‍ക്കുന്നു. 67 പന്തില്‍ നിന്നാണ് പുജാര തന്റെ 19ാം അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയത്.

Previous articleപാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പേര് ചേര്‍ത്ത് സ്റ്റീവ് സ്മിത്ത്
Next articleമെസ്സി എക്കാലത്തെയും മികച്ച താരമെന്ന് കൂട്ടീഞ്ഞോ