ഇന്ത്യയുടെ ചെറുത്ത്നില്പ് അവസാനിപ്പിച്ച് ഹാസല്‍വുഡ്, അഞ്ച് വിക്കറ്റ്

Joshhazlewoodaustralia

ശര്‍ദ്ധുല്‍ താക്കൂര്‍ – വാഷിംഗ്ടണ്‍ സുന്ദര്‍ കൂട്ടുകെട്ടിന്റെ പ്രതിരോധം ഒടുവില്‍ ഓസ്ട്രേലിയ ഭേദിച്ചു. 67 റണ്‍സ് നേടിയ താക്കൂറിനെ പുറത്താക്കി പാറ്റ് കമ്മിന്‍സ് ആണ് ഓസ്ട്രേലിയയ്ക്ക് ആശ്വാസമായ പ്രകടനം പുറത്തെടുത്തത്. അധികം വൈകാതെ ഇന്ത്യയുടെ ഇന്നിംഗ്സിന് അവസാനം കുറിയ്ക്കുാന്‍ ഓസീസ് ബൗളര്‍മാര്‍ക്കായി.

ആറാം വിക്കറ്റില്‍ 123 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഓസ്ട്രേലിയയ്ക്ക് വെറും 33 റണ്‍സ് ലീഡ് മാത്രമേ ലഭിച്ചുവെന്ന് ഈ കൂട്ടുകെട്ട് ഉറപ്പാക്കുകയായിരുന്നു. ശര്‍ദ്ധുല്‍ പുറത്തായി അധികം വൈകാതെ 62 റണ്‍സ് നേടിയ വാഷിംഗ്ടണ്‍ സുന്ദറിനെയും ഇന്ത്യയ്ക്ക് നഷ്ടമായി.

Shardulwashington

ഇന്ത്യ 111.4 ഓവറില്‍ 336 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഓസ്ട്രേലിയയ്ക്കായി ജോഷ് ഹാസല്‍വുഡ് അഞ്ചും മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. 13 റണ്‍സ് നേടി സിറാജ് അവസാന വിക്കറ്റായി പുറത്തായപ്പോള്‍ നടരാജന്‍ ഒരു റണ്‍സുമായി പുറത്താകാതെ നിന്നു.

Previous articleശതകത്തിന് ശേഷം തിരിമന്നേ പുറത്ത്, ശ്രീലങ്ക പൊരുതുന്നു
Next articleബാറ്റിംഗ് വിരുന്ന് പ്രതീക്ഷിച്ചെത്തിയ കേരള ആരാധകര്‍ക്ക് നിരാശ, മോശം തുടക്കം