ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്പോൺസറാവാൻ പ്യൂമയും അഡിഡാസും രംഗത്ത്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോൺസറാവാൻ വമ്പൻ കമ്പനികളായ പ്യൂമയും അഡിഡാസും രംഗത്തെന്ന് റിപ്പോർട്ടുകൾ. നേരത്തെ ജേഴ്സി സ്പോൺസറായിരുന്ന നൈക്കി കരാർ പുതുക്കുന്നില്ലെന്ന് തീരുമാനിച്ചതോടെയാണ് പുതിയ സ്‌പോൺസറെ കണ്ടെത്താൻ ബി.സി.സി.ഐ ശ്രമം തുടങ്ങിയത്.

നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിരാട് കോഹ്‌ലി പ്യൂമയുടെ ബ്രാൻഡ് അംബാസിഡർ ആണ്. അതുകൊണ്ട് തന്നെ പ്യൂമ ജേഴ്സി സ്‌പോൺസർഷിപ് സ്വന്തമാക്കാനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യൻ താരം കെ.എൽ രാഹുലും പ്യൂമയുടെ ബ്രാൻഡ് അംബാസിഡർ ആണ്.

എന്നാൽ ബി.സി.സി.ഐ നേരത്തെ നിർദേശിച്ച തുകയേക്കാൾ കുറഞ്ഞ തുക നൽകി കരാർ സ്വന്തമാക്കാൻ നേരത്തെ സ്പോൺസർമാരായിരുന്ന നൈക്കി ശ്രമിച്ചേക്കുമെന്നും വാർത്തകൾ ഉണ്ട്. 2016-2020 കാലഘട്ടത്തിൽ 370 കോടി രൂപ മുടക്കിയാൻ നൈക്കി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോൺസറായത്.