വെസ്റ്റിൻഡീസിനെ എറിഞ്ഞിട്ട് ഇഷാന്ത് ശർമ്മ, ലീഡ് ലക്‌ഷ്യം വെച്ച് ഇന്ത്യ

Photo. BCCI
- Advertisement -

വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യൻ ബൗളർമാരുടെ ആധിപത്യം. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 297 റൺസിന് പുറത്തായതിന് പിന്നാലെ രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ വെസ്റ്റിൻഡീസ് 8 വിക്കറ്റ്നഷ്ടത്തിൽ 189 റൺസ് എടുത്തിട്ടുണ്ട്. ഇന്ത്യയേക്കാൾ 108 റൺസ് പിറകിലാണ് വെസ്റ്റിൻഡീസ് ഇപ്പോൾ.

5 വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശർമയുടെ പ്രകടനമാണ് ഇന്ത്യക്ക് മത്സരത്തിൽ ആധിപത്യം നൽകിയത്.  മധ്യനിരയിൽ വെസ്റ്റിൻഡീസ് നടത്തിയ ചെറുത്ത്നിൽപ്പാണ് വെസ്റ്റിൻഡീസിനെ കൂടുതൽ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. മധ്യനിരയിൽ 38 റൺസ് നേടിയ റോസ്റ്റാൻ ചേസും 35 റൺസ് എടുത്ത ഹെയ്റ്റ്മറുമാണ് കൂടുതൽ തകർച്ചയിൽ നിന്ന് വെസ്റ്റിൻഡീസിനെ രക്ഷിച്ചത്.

ഇന്ത്യക്ക് വേണ്ടി ബുംറയും ജഡേജയും ഷമിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ ജേസൺ ഹോൾഡറും മിഗെൽ കമ്മിൻസുമാണ് ക്രീസിൽ.

Advertisement