ലീഡ്സിൽ ഇന്ത്യന്‍ ബാറ്റിംഗ് നാണക്കേട്, 78 റൺസിന് ഓള്‍ഔട്ട്

Indiarohit

ലീഡ്സ് ടെസ്റ്റിൽ ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ച. വെറും 78 റൺസിന് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയുടെ തീരുമാനം പിഴയ്ക്കുന്ന കാഴ്ചയാണ് കണ്ടത്.

England
40.4 ഓവറിൽ ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ 19 റൺസ് നേടിയ രോഹിത് ശര്‍മ്മയാണ് ടീമിന്റെ ടോപ് സ്കോറര്‍. അജിങ്ക്യ രഹാനെ 18 റൺസ് നേടി. മൂന്ന് വീതം വിക്കറ്റുമായി ജെയിംസ് ആന്‍ഡേഴ്സണും ക്രെയിഗ് ഓവര്‍ട്ടണും തിളങ്ങിയപ്പോള്‍ ഒല്ലി റോബിന്‍സണും സാം കറനും രണ്ട് വീതം വിക്കറ്റ് നേടി.

8 റൺസ് നേടിയ ഇഷാന്ത് ശര്‍മ്മയാണ് അടുത്തതായി ഏറ്റവും അധികം റൺസ് കണ്ടെത്തിയ താരം. കെഎൽ രാഹുല്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവര്‍ പൂജ്യത്തിന് പുറത്തായി.

Previous articleവിവാദങ്ങൾക്ക് ഒടുവിൽ നൊങ്ഡൊമ്പ നവോറം എഫ് സി ഗോവയിൽ
Next articleമധ്യനിര താരം ചാൾസ് ആനന്ദ് രാജ് ഗോകുലം കേരളയിൽ