ധവാനും ക്രുണാളും ലോകകപ്പ് ടീമിലുണ്ടാകണമായിരുന്നു – എംഎസ്കെ പ്രസാദ്

Dhawan

ശിഖര്‍ ധവാനും ക്രുണാൽ പാണ്ഡ്യയും ഇന്ത്യയുടെ ലോകകപ്പ് ടീമിലുണ്ടാകേണ്ടവരാണെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ സെലക്ടര്‍ എംഎസ്കെ പ്രസാദ്. ഇന്ത്യന്‍ ടീം ഇരുവരുടെയും സേവനങ്ങള്‍ ലോകകപ്പിൽ വളരെ അധികം മിസ് ചെയ്യുമെന്ന് പ്രസാദ് വ്യക്തമാക്കി.

ധവാന്‍ വിവിഎസ് ലക്ഷ്മണെ പോലെ ഡ്രോപ് ചെയ്യുമ്പോള്‍ റൺസ് കണ്ടെത്തി തിരിച്ചടിക്കുന്നത് പോലെയുള്ള സമീപനം ആണ് പുലര്‍ത്തേണ്ടതെന്നും എംഎസ്കെ പ്രസാദ് പറഞ്ഞു. ഐപിഎലില്‍ ഓറഞ്ച് ക്യാപ്പിന് ഉടമയാണ് ഇപ്പോള്‍ ധവാന്‍. അത് പോലെ തന്നെ ഐസിസി ടൂര്‍ണ്ണമെന്റുകളിൽ പൊതുവേ ഭേദപ്പെട്ട പ്രകടനമാണ് താരം പുറത്തെടുക്കാറെങ്കിലും ഇന്ത്യന്‍ സെലക്ടര്‍മാര്‍ താരത്തെ ടീമിലേക്ക് പരിഗണിച്ചില്ല.

Previous articleടീമിൽ കൊറോണ, ആർമി റെഡ് പിന്മാറി, ബെംഗളൂരു യുണൈറ്റഡ് ഡ്യൂറണ്ട് കപ്പ് സെമിയിൽ
Next articleമുൻ താരം മാർക്കസിന്റെ ഗോളിൽ ഗോകുലം വീണു, മൊഹമ്മദൻസ് ഡ്യൂറണ്ട് കപ്പ് സെമിയിൽ