മുൻ താരം മാർക്കസിന്റെ ഗോളിൽ ഗോകുലം വീണു, മൊഹമ്മദൻസ് ഡ്യൂറണ്ട് കപ്പ് സെമിയിൽ

20210923 155507

ഡ്യൂറണ്ട് കപ്പിൽ നിന്ന് നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള പുറത്തായി. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കൊൽക്കത്തൻ ശക്തികളായ മൊഹമ്മദൻസ് ആണ് ഗോകുകത്തെ വീഴ്ത്തിയത്. രണ്ട് ശക്തരായ ടീമുകളും നേർക്കുനേർ വന്നപ്പോൾ കണ്ടത് പോരാട്ടവീര്യം നിറഞ്ഞ മത്സരമായിരുന്നു. രണ്ടു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ മുൻ ഗോകുലം താരം ആയ മാർക്കസ് ജോസഫ് ആണ് മൊഹമ്മദൻസിന്റെ വിജയ ഗോൾ നേടിയത്.

44ആം മിനുട്ടിൽ ആയിരുന്നു മാർക്കസിന്റെ ഗോൾ. ആ ഗോളിന് തൊട്ടു മുമ്പ് ഗോകുലം കേരള മറുവശത്ത് ഗോൾ സ്കോർ ചെയ്തിരുന്നു. എന്നാൽ വിവാദ തീരുമാനത്തിൽ റഫറി ആ ഗോൾ ഓഫ്സൈഡ് വിളിച്ചു. അതിനു ശേഷമുള്ള കൗണ്ടറിൽ ആണ് മാർക്കസിനെ മൊഹമ്മദൻസ് കണ്ടെത്തിയത്. മാർക്കസ് ഗോകുലം ഡിഫൻസിനെ ഡ്രിബിൾ ചെയ്ത് മാറ്റി ഗോൾ നേടി മൊഹമ്മദൻസിനെ സെമിയിലേക്ക് എത്തിച്ചു.

Previous articleധവാനും ക്രുണാളും ലോകകപ്പ് ടീമിലുണ്ടാകണമായിരുന്നു – എംഎസ്കെ പ്രസാദ്
Next articleഐഎസ്‌എൽ പ്രീസീസൺ പരിശീലനത്തിനായി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ടീം കൊച്ചിയിലേക്ക്‌ മടങ്ങുന്നു