യുഎസിൽ ഇന്ത്യയും വെസ്റ്റിന്‍ഡീസും ഏറ്റുമുട്ടും

India

വെസ്റ്റിന്‍ഡീസിനെതിരെ ഏതാനും ടി20 മത്സരങ്ങള്‍ കളിക്കുവാനായി ഇന്ത്യ യുഎസിൽ എത്തും. ഓഗസ്റ്റിലാണ് പരമ്പര നടക്കുക. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിൽ അവസാന രണ്ട് ടി20 മത്സരങ്ങള്‍ യുഎസിൽ ആവും നടക്കുക.

ജൂലൈ മൂന്നാം ആഴ്ച മുതൽ ഓഗസ്റ്റ് ആദ്യം വരെയാവും പരമ്പര എന്നാണ് ലഭിയ്ക്കുന്ന വിവരം. ഇതുവരെ ആറ് അന്താരാഷ്ട്ര മത്സരങ്ങള്‍ നടന്ന ഫ്ലോറിഡയിലെ ലൗഡര്‍ഹില്ലിലാവും മത്സരങ്ങള്‍ നടക്കുക.

2016, 2019 വര്‍ഷങ്ങളിൽ ഇന്ത്യ ഇവിടെ നാല് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.