ഐ ലീഗിൽ ഇന്ന് ഗോകുലം ഐസ്വാളിനു എതിരെ

കൊൽക്കത്ത: ഐ ലീഗിൽ ഗോകുലം കേരള എഫ് സി ഐസ്വാൾ എഫ് സിയെ ഏപ്രിൽ 1 നു നേരിടും. മത്സരം കല്യാണി സ്റ്റേഡിയത്തിൽ അഞ്ചു മണിക്ക് ആരംഭിക്കും.

ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ഗോകുലം ഏഴു മത്സരങ്ങളിൽ നിന്നുമായി 15 പോയിന്റ് നേടിയിട്ടുണ്ട്. അതേസമയം, ഐസ്വാൾ തുടക്കത്തിലെ മോശം പ്രകടനം മറികടന്നു കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നിലും വിജയം നേടിയിട്ടാണ് ഗോകുലത്തിനെ നേരിടുന്നത്. ലീഗിൽ ഒമ്പതു പോയിന്റുമായി എട്ടാം സ്‌ഥാനത്താണ് ഐസ്വാൾ .

കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ യൂണൈറ്റഡിനോട് സമനില ഗോകുലം വഴങ്ങിയിരിന്നു. “സമനിലയിൽ ഞങ്ങൾ തീരെയും തൃപ്തരല്ല. വിജയിക്കുവാൻ കഴിയുന്ന മത്സരമായിരിന്നു അത്. അടുത്ത മത്സരത്തിൽ വിജയത്തോടെ തിരിച്ചു വരണം,” ഗോകുലം കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ്‌ പറഞ്ഞു.