ഐപിഎൽ ചരിത്രത്തിലാദ്യമായി ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് ചെന്നൈ സൂപ്പര്‍ കിംഗ്സ്

ഐപിഎലിന്റെ ചരിത്രത്തിൽ ആദ്യമായി ടൂര്‍ണ്ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയം ഏറ്റു വാങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആദ്യ മത്സരത്തിൽ കൊല്‍ക്കത്തയോട് പരാജയപ്പെട്ട ടീം ഇന്നലെ ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ മികവാര്‍ന്ന ചേസിംഗിന് മുന്നിൽ പിന്നിൽ പോകുകയായിരുന്നു.

ശിവം ഡുബേ എറിഞ്ഞ 19ാം ഓവറിൽ പിറന്ന 25 റൺസാണ് മത്സരം ചെന്നൈ പക്ഷത്ത് നിന്ന് ലക്നൗ പക്ഷത്തേക്ക് മാറ്റിയത്. 13 പന്തിൽ നിന്ന് 40 റൺസ് നേടിയ എവിന്‍ ലൂയിസ് – ആയുഷ് ബദോനി കൂട്ടുകെട്ടാണ് മത്സരം മാറ്റി മറിച്ചത്.