കോഹ്ലിയുടെ സെഞ്ച്വറിയും ഭുവനേശ്വരിന്റെ നാലു വിക്കറ്റും, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യക്ക് 59 റൺസ് വിജയം!!

- Advertisement -

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്ക് ആദ്യ വിജയം. ഇന്ന് നടന്ന രണ്ടാം ഏകദിനത്തിൽ 59 റൺസിനാണ് ഇന്ത്യ വിജയിച്ചത്. മഴ കാരണം 46 ഓവറിൽ 270 റൺസാക്കിയ വിജയ ലക്ഷ്യം നേടാൻ വെസ്റ്റിൻഡീസിനായില്ല. ഇന്ത്യൻ ബൗളർമാരുടെ മികച്ച പ്രകടനം കണ്ട മത്സരത്തിൽ 210 റൺസിൽ വെസ്റ്റിൻഡീസ് ആൾ ഔട്ട് ആയി. ഭുവനേശ്വർ കുമാർ ആണ് ഇന്ത്യൻ ബൗളർമാരിൽ ഏറ്റവും തിളങ്ങിയത്.

ഭുവനേശ്വർ 8 ഓവറിൽ 31 റൺസ് മാത്രം വിട്ടു കൊടുത്ത് നാലു വിക്കറ്റുകൾ പിഴുതു. ഷമി, കുൽദീപ് യാഥവ് എന്നിവർ രണ്ടു വിക്കറ്റുകളും നേടി. ജഡേജയും ഖലീൽ അഹമ്മദും ഒരോ വിക്കറ്റുകളും നേടി. വെസ്റ്റിൻഡീസിനായി ലൂവിസും പൂരനും മാത്രമാണ് കുറച്ചെങ്കിലും പൊരുതിയത്. ലൂവിസ് 65 റൺസും പൂരൻ 42 റൺസും എടുത്തു.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ച്വറിയുടെ പിൻബലത്തിൽ 279 റൺസ് എടുത്തിരുന്നു. 125 പന്തിൽ നിന്ന് 120 റൺസ് ആണ് കോഹ്ലി നേടിയത്. കോഹ്ലിയെ കൂടാതെ 71 റൺസുമായി ശ്രേയസ് അയ്യറും ഇന്ത്യക്കായി ബാറ്റിങ്ങിൽ തിളങ്ങി.

Advertisement