ഇന്ത്യൻ താരങ്ങളും പാകിസ്താൻ താരങ്ങളും കണ്ടുമുട്ടി, ഷഹീൻ അഫ്രീദിയുടെ പരിക്കിനെ കുറിച്ച് അന്വേഷിച്ച് ഇന്ത്യൻ ടീം

ഏഷ്യാ കപ്പിലെ ഇന്ത്യ പാകിസ്താൻ മത്സരത്തിന് ഇനി വെറും രണ്ട് ദിവസം മാത്രമാണുള്ളത്. മത്സരത്തിനായുള്ള ഒരുക്കത്തിനായി ഇന്ത്യയും പാകിസ്താനും യു എ ഇയിൽ എത്തിയിട്ടുണ്ട്. പരിശീലനത്തിനായി ഇറങ്ങിയ ഇരു ടീമുകളും ഇന്ന് ഗ്രൗണ്ടിൽ വച്ച് കണ്ടു മുട്ടി. കളത്തിൽ വലിയ വൈരികൾ ആണെങ്കിലും ഇരു ടീമുകളും സൗഹൃദം പങ്കുവെച്ച കാഴ്ച സന്തോഷം നൽകുന്നത് ആയി.

ഇന്ത്യ പാകിസ്താൻ താരങ്ങൾ കണ്ടുമുട്ടിയപ്പോൾ

പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് വീഡിയോയിൽ ഇന്ത്യൻ താരങ്ങളും പരിശീലകരും പരസ്പരം സൗഹൃദം പങ്കുവെക്കുകയും കുശലാന്വേഷണങ്ങൾ നടത്തുകയും ചെയ്തു. പരിക്ക് കാരണം ഇന്ത്യക്ക് എതിരെ കളിക്കും എന്ന് ഉറപ്പില്ലാത്ത ഷഹീൻ അഫ്രീദിയെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങൾ ഗ്രീ ചെയ്യുകയും ഷഹീനിന്റെ പരിക്കിനെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. അവസാനം ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയപ്പോൾ ഷഹീന്റെ പ്രകടനം ആയിരുന്നു ഇന്ത്യയെ തകർത്തത്.

Img 20220826 121558

ഞായറാഴ്ച വൈകിട്ട് 7.30നാണ് ഇന്ത്യ പാകിസ്താൻ മത്സരം നടക്കുന്നത്.