ലിയാൻഡ്രോ പരെദസ് ഉടൻ യുവന്റസ് താരമാകും

20220826 130721

ലിയാൻഡ്രോ പരേഡസ് യുവന്റസിലേക്കുള്ള തന്റെ നീക്കം ഇന്ന് പൂർത്തിയാക്കും. കഴിഞ്ഞ ദിവസം മിലികിനെ സ്വന്തനാക്കിയ യുവന്റസ് ഇന്ന് പെരദസിന്റെ കൂടെ ട്രാൻസ്ഫർ നടത്തുന്നതോടെ ഈ ട്രാൻസ്ഫർ വിൻഡോയിലെ തങ്ങളുടെ നീക്കങ്ങൾ അവസാനിപ്പിക്കും. ലോണിൽ ആകും പെരദസ് പി എസ് ജി വിട്ട് യുവന്റസിൽ എത്തുന്നത്. ഒരു വർഷം കഴിഞ്ഞാൽ 15 മില്യൺ യൂറോ നൽകി യുവന്റസ് താരത്തെ സ്ഥിര കരാറിൽ വാങ്ങും.

2019-ൽ സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് 40 മില്യൺ യൂറോയുടെ ഒരു ഡീലിലായിരുന്നു അർജന്റീന താരമായ പരെദസ് പാരീസിൽ എത്തിയത്. പി എസ് ജി ഡ്രസിങ് റൂമിലെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു പരെദസ്. മെസ്സിയുടെയും നെയ്മറിന്റെയും ഉറ്റ സുഹൃത്തുമാണ്.

യുവന്റസ് ഇനി ഡിപായെ സൈൻ ചെയ്യില്ല എന്നു ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.