ബ്രസീലിനെ തോൽപ്പിച്ച് ജപ്പാൻ U20 ലോകകപ്പ് ഫൈനലിൽ

U20 ലോകകപ്പ്; വനിതാ ലോകകപ്പിൽ ബ്രസീൽ സെമി ഫൈനലിൽ പുറത്ത്. ഇന്ന് നടന്ന സെമി ഫൈനലിൽ ബ്രസീലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് കൊണ്ട് ജപ്പാൻ ഫൈനലിലേക്ക് മുന്നേറി. ഇന്ന് ആദ്യ പകുതിയിൽ മുപ്പതാം മിനുട്ടിൽ യമമൊറ്റോയുടെ ഗോളിൽ ജപ്പാൻ ലീഡ് എടുത്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ കവൽകന്റെയുടെ ഗോളിൽ ബ്രസീൽ ജപ്പാന് ഒപ്പം എത്തി.

20220826 113923

പിന്നീട് ഇരു ടീമുകളും വിജയ ഗോളിനായി പരിശ്രമിച്ചു. അവസാനം 84ആം മിനുട്ടിൽ ഹമാനോയുടെ ഗോളിലൂടെ ജപ്പാൻ വിജയം സ്വന്തമാക്കി. ജപ്പാൻ ഇനി ഫൈനലിൽ സ്പെയിനെ ആകും നേരിടുക‌. കോസ്റ്ററിക്കയിൽ ഇന്ന് തന്നെ നടന്ന സെമി ഫൈനലിൽ സ്പെയിൻ നെതർലാന്റ്സിനെ 2-1 എന്ന സ്കോറിന് തോൽപ്പിച്ച് ആണ് ഫൈനലിലേക്ക് കടന്നത്.

കഴിഞ്ഞ അണ്ടർ 20 ലോകകപ്പിലും സ്പെയിനും ജപ്പാനും ആയിരുന്നു ഫൈനലിൽ ഏറ്റുമുട്ടിയത്. അന്ന് ജപ്പാൻ കിരീടം നേടി.