ലങ്കന്‍ ടൂറിനുള്ള ഇന്ത്യന്‍ ടീം അടുത്താഴ്ച പ്രഖ്യാപിക്കും

India
- Advertisement -

ശ്രീലങ്കയ്ക്കെതിരെയുള്ള പരിമിത ഓവര്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ അടുത്താഴ്ച പ്രഖ്യാപിക്കും. ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായും ഇംഗ്ലണ്ട് ടൂറിനായും ടെസ്റ്റ് ടീമിനെ ഇംഗ്ലണ്ടിലേക്ക് അയയ്ച്ചിരിക്കുന്നതിനാൽ രണ്ടാം നിര ടീമിനെയാവും ബിസിസിഐ പ്രഖ്യാപിക്കുക. പരമ്പരയിലേക്ക് ടീമിന്റെ കോച്ചായി രാഹുല്‍ ദ്രാവിഡിനെ നിശ്ചയിച്ചിരുന്നു.

ജൂൺ 15 അല്ലെങ്കിൽ ജൂൺ 16നാവും ഇന്ത്യ ലങ്കയിലേക്കുള്ള താരങ്ങളെ പ്രഖ്യാപിക്കുക. അതേ സമയം തങ്ങളുടെ കേന്ദ്ര കരാറിലെ വേതനക്കുറവ് ചൂണ്ടിക്കാണിച്ച് ലങ്കന്‍ താരങ്ങള്‍ കരാര്‍ ഒപ്പുവയ്ക്കാത്തതിനാൽ പരമ്പരയുമായി മുന്നോട്ട് പോകുവാനാകുമോ എന്ന അവ്യക്തത നിലനില്‍ക്കുന്നുണ്ടെങ്കിലും അതിനുള്ളിൽ ലങ്കന്‍ ബോര്‍ഡ് വിഷയം തണുപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement