ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഇന്ത്യയ്ക്ക് വിന്‍ഡീസിനെതിരെ പരിമിത ഓവര്‍ പരമ്പര

Indiaprasidhkrishna

ഇന്ത്യയുടെ ഇംഗ്ലണ്ട് ടൂറിന് ശേഷം ടീം വിന്‍ഡീസിലേക്ക് പറക്കും. ഇംഗ്ലണ്ടിൽ ഇന്ത്യ ഒരു ടെസ്റ്റും മൂന്ന് വീതം ടി20 മത്സരങ്ങളും ഏകദിനങ്ങളും ആണ് കളിക്കുന്നത്. അതിന് ശേഷം മൂന്ന് ഏകദിനങ്ങള്‍ക്കും അഞ്ച് ടി20 മത്സരങ്ങള്‍ക്കുമായി ഇന്ത്യ കരീബിയന്‍ മണ്ണിലേക്ക് യാത്രയാകും.

ജൂലൈ 22ന് ആരംഭിച്ച് ഓഗസ്റ്റ് 7ന് ആണ് ഈ പരിമിത ഓവര്‍ പരമ്പര അവസാനിക്കുക. ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുടെ പരിശീലനത്തിനായി ഈ പരമ്പരകള്‍ ഉപകാരപ്പെടുമെന്നാണ് കരുതുന്നത്.