ജെറാഡിന്റെ അസിസ്റ്റന്റ് കോച്ച് ഇനി ക്യു പി ആറിനെ പരിശീലിപ്പിക്കും

ഇംഗ്ലീഷ് ക്ലബായ ക്യൂൻസ് പാർക്ക് റേഞ്ചേഴ്‌സ് മൈക്കൽ ബീലിനെ അവരുടെ പുതിയ മുഖ്യ പരിശീലകനായി നിയമിച്ചു. ആസ്റ്റൺ വില്ലയിൽ സ്റ്റീവൻ ജെറാഡിന്റെ അസിസ്റ്റന്റ് മാനേജർ ആയിരുന്നു മൈക്കൽ ബീൽ. 41-കാരൻ ക്യു പി ആറിൽ മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചു. ക്യു പി ആറിന്റെ മുൻ പരിശീലകനായ മാർക് വർബർടൺ കഴിഞ്ഞ സീസൺ അവസാനത്തോടെ ക്ലബ് വിട്ടിരുന്നു.

റേഞ്ചേഴ്സിൽ സ്റ്റീവൻ ജെറാഡ് കോച്ചായി എത്തിയത് മുതൽ അദ്ദേഹത്തിന്റെ ഒപ്പം സഹ പരിശീലകനായി ബീലെ ഉണ്ട്. മുമ്പ് ചെൽസിയിലും ലിവർപൂളിലും അക്കാദമി തലങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.