ടി20 ലോകകപ്പിന് മുൻപായി സന്നാഹമത്സരങ്ങൾ കളിക്കാൻ ഇന്ത്യ

Kohlijosbuttler

ടി20 ലോകകപ്പിന് മുന്നോടിയായി രണ്ട് സന്നാഹമത്സരങ്ങൾ ടീം ഇന്ത്യ കളിക്കും. 18 ഒക്ടോബറിന് ഇംഗ്ലണ്ടിനെതിരായും 20 ഒക്ടോബറിന് ആസ്ട്രേലിയക്കെതിരെയും ആകും ഇന്ത്യയുടെ മത്സരങ്ങൾ. ടി20 ലോകകപ്പ് യുഎഇയിൽ വെച്ച് ഒക്ടോബർ നവംബർ മാസങ്ങളിലായാണ് നടക്കുക.

ഒക്ടോബർ 24ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ടി20 ലോകകപ്പിലെ ആദ്യ മത്സരം. അതിന് മുന്നോടിയായിട്ടാണ് ഇംഗ്ലണ്ടിനെതിരെയും ആസ്ട്രേലിയക്കെതിരെയും വിരാട് കൊഹ്ലിയും സംഘവും ഇറങ്ങുന്നത്. 2007ൽ ധോണിയും സംഘവും നേടിയ ഐതിഹാസികമായ ജയത്തിന് ശേഷം ടി20 ലോകകപ്പ് ഇന്ത്യയിലെത്തിക്കാൻ ടീമിനായിട്ടില്ല. ഇത്തവണ കിരീടം ലക്ഷ്യമാക്കിയാണ് കൊഹ്ലിയും സംഘവും കളത്തിലിറങ്ങുന്നത്‌.

Previous article“പ്രീമിയർ ലീഗ് കിരീടം നേടാനാവുന്നതിനുള്ള ടീം ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനുണ്ട്” – മോയ്സ്
Next articleഇന്ത്യൻ പരിശീലകനാവാനുള്ള ക്ഷണം നിരസിച്ച് ജയവർധനെ