ഇന്ത്യൻ പരിശീലകനാവാനുള്ള ക്ഷണം നിരസിച്ച് ജയവർധനെ

ഇന്ത്യൻ പരിശീലകനാവാനുള്ള ക്ഷണം നിരസിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മഹേല ജയവർധനെ. നിലവിലെ പരിശീലകൻ രവി ശാസ്ത്രിയുടെ കരാർ ടി20 ലോകകപ്പോടെ അവസാനിക്കും. പകരക്കാരനായി പരിശീലകനെ തേടുന്നതിനിടെയാണ് മഹേല ജയവർധനെയുടെ പേരുയർന്ന് വന്നത്. എന്നാൽ ശ്രീലങ്കൻ ദേശീയ ടീമിനെ പരശീലിപ്പിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് വെളിപ്പെടുത്തിയ ജയവർധനെ, ഇന്ത്യൻ ടീമിന്റെ പരിശീലകനാവാനുള്ള ക്ഷണം നിരസിക്കുകയായിരുന്നു.

നിലവിൽ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അനിൽ കുംബ്ലെ എത്തുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. കുംബ്ലെക്ക് മുൻപ് തന്നെ ബിസിസിഐ ജയവർധനെയാണ് സമീപിച്ചത്‌. നിലവിൽ ഐപിഎൽ ഫ്രാഞ്ചസിയായ മുംബൈ ഇന്ത്യൻസിന്റെ പരിശീലകനാണ്.

Previous articleടി20 ലോകകപ്പിന് മുൻപായി സന്നാഹമത്സരങ്ങൾ കളിക്കാൻ ഇന്ത്യ
Next articleബെംഗളൂരു എഫ് സിയെ സമനിലയിൽ തളച്ച് ഡെൽഹി എഫ് സി