ടെസ്റ്റില്‍ വിരാടിന് വിശ്രമമില്ല, ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യയുടെ ടീം അറിയാം

- Advertisement -

ബംഗ്ലാദേശിനെതിരെയുള്ള രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീം പ്രഖ്യാപിച്ചു. ടി20 ക്രിക്കറ്റില്‍ വിരാട് കോഹ്‍ലിയ്ക്ക് വിശ്രമം നല്‍കിയെങ്കിലും ടെസ്റ്റില്‍ വിരാടിന് വിശ്രമം നല്‍കിയിട്ടില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിജയം നേടിയ ടീമിനെ വലിയ മാറ്റമില്ലാതെയാണ് ഇന്ത്യ നിലനിര്‍ത്തിയിരിക്കുന്നത്.  അതേ സമയം അവസാന മത്സരത്തില്‍ മികച്ച അരങ്ങേറ്റം നടത്തിയ ഷഹ്ബാസ് നദീമിന് അവസരം ടീം നിഷേധിച്ചു.

ഇന്ത്യ: വിരാട് കോഹ്‍ലി, രോഹിത് ശര്‍മ്മ, മയാംഗ് അഗര്‍വാല്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, വൃദ്ധിമന്‍ സാഹ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ, ശുഭ്മന്‍ ഗില്‍, ഋഷഭ് പന്ത്.

Advertisement