ബംഗ്ളദേശിനെതിരെ ഡേ നൈറ്റ് ടെസ്റ്റ് കളിക്കാൻ ഇന്ത്യ

Photo: Twitter/@BCCI
- Advertisement -

ചരിത്രത്തിൽ ആദ്യമായി ഡേ നൈറ്റ് ടെസ്റ്റ് മത്സരം കളിക്കാൻ ഒരുങ്ങി ഇന്ത്യ. അടുത്ത മാസം നടക്കുന്ന ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ഒരു മത്സരം ഡേ നൈറ്റിൽ കളിക്കാനാണ് പദ്ധതിയിടുന്നത്. ഇന്ന് കഴിഞ്ഞ ദിവസം ബി.സി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലിയും ഇന്ത്യൻ ക്യാപ്റ്റൻ ഗാംഗുലിയും ഇതിനെ പറ്റി ചർച്ച ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

ബംഗ്ളദേശുമായി ഇന്ത്യ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് കളിക്കാൻ ഒരുങ്ങുന്നത്. ഇതിൽ ഏതെങ്കിലും ഒരു മത്സരം ഡേ നൈറ്റിൽ കളിക്കാനാണ് ബി.സി.സി.ഐ ഉദ്ദേശിക്കുന്നത്. നവംബർ 14ന് ആദ്യ ടെസ്റ്റും നവംബർ 22ന് രണ്ടാമത്തെ ടെസ്റ്റും നടക്കും. സൗരവ് ഗാംഗുലി പ്രസിഡന്റായതിൽ പിന്നാലെ ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരം കളിക്കാൻ തയ്യാറാവുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. അതെ സമയം ഡേ നൈറ്റ് മത്സരം ഗാംഗുലി അടിച്ചേൽപ്പിക്കേല്ലെന്നും ടീം മാനേജ്മെന്റുമായും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുമായും ആലോചിച്ചതിന് ശേഷം തീരുമാനം എടുക്കുമെന്നാണ് കരുതപ്പെടുന്നത്.

Advertisement