തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും വാര്‍ഷിക ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം ഇന്ത്യ

Indiawtc

ഇന്ത്യയുടെ ടെസ്റ്റ് ഫോര്‍മാറ്റിലെ ആധിപത്യം തുടരുന്നതിന്റെ സൂചനയായി ടീമിന്റെ റാങ്കിംഗ്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ഇന്ത്യ ടെസ്റ്റ് വാര്‍ഷിക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായി കരുത്ത് കാട്ടുകയാണ്. മുമ്പ് നാട്ടിലെ സ്പിന്‍ പിച്ചില് ‍മാത്രമാണ് ഇന്ത്യ തങ്ങളുടെ കരുത്ത് കാട്ടിയതെങ്കില്‍ ഇപ്പോള്‍ വിദേശ പിച്ചുകളില്‍ ചെന്ന് എതിരാളികളെ വിറപ്പിക്കുവാന്‍ പരമ്പര സ്വന്തമാക്കുവാനും ടീമിന് സാധിക്കുന്നുണ്ട്.

ഇന്ത്യ ഓസ്ട്രേലിയയില്‍ ചെന്ന് ടെസ്റ്റ് പരമ്പര വിജയിച്ചത് ഇതിന്റെ വലിയ ഉദാഹരണം ആണ്. 2017 മുതല്‍ 2021ലെ വാര്‍ഷിക റാങ്കിംഗ് പുറത്ത് വരുമ്പോള്‍ ഇന്ത്യയാണ് ടെസ്റ്റ് ഫോര്‍മാറ്റിലെ കരുത്തര്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടി ടീം അത് കൂടുതല്‍ ഉറപ്പിക്കുകയും ചെയ്തു.

Previous articleബ്രിട്ടീഷ് പൗരത്വം നേടുവാന്‍ പദ്ധതി, ലക്ഷ്യം ഐപിഎല്‍ കളിക്കുക – മുഹമ്മദ് അമീര്‍
Next articleസ്കോട്‍ലണ്ടിനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള അയര്‍ലണ്ട് ടീമിനെ പ്രഖ്യാപിച്ചു