ബ്രിട്ടീഷ് പൗരത്വം നേടുവാന്‍ പദ്ധതി, ലക്ഷ്യം ഐപിഎല്‍ കളിക്കുക – മുഹമ്മദ് അമീര്‍

ഐപിഎല്‍ കളിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ മുന്‍ പേസര്‍ മുഹമ്മദ് അമീര്‍. കഴിഞ്ഞ വര്‍ഷം വെറും 29 വയസ്സുള്ള താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയായിരുന്നു. അതിന് ശേഷം താരം യുകെയില്‍ തന്റെ കുടുംബത്തോടൊപ്പമാണ് താമസം.

പാക്കിസ്ഥാന്‍ ടീം മാനേജ്മെന്റിന്റെ നിലപാടുകളിലും തന്നോടുള്ള പെരുമാറ്റത്തിലും മടുത്താണ് മുഹമ്മദ് അമീര്‍ വിരമിച്ചത്. നിലവിലുള്ള മാനേജ്മെന്റ് മാറിയാല്‍ താന്‍ വീണ്ടും പാക്കിസ്ഥാന് വേണ്ടി കളിക്കാമെന്നും താരം പറഞ്ഞിരുന്നു. താന്‍ ഇനിയും 6-7 വര്‍ഷം കളിക്കുമെന്നാണ് കരുതുന്നതെന്നും ബ്രിട്ടീഷ് പൗരത്വം എടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അമീര്‍ പറഞ്ഞു.

അത് വഴി ഐപിഎല്‍ കളിക്കാനും തനിക്കാകുമെന്ന് താരം പ്രത്യാശ പ്രകടിപ്പിച്ചു. ഐപിഎലിന്റെ രണ്ടാം പതിപ്പ് മുതല്‍ പാക്കിസ്ഥാന്‍ താരങ്ങളെ ഐപിഎലില്‍ ബിസിസിഐ പങ്കെടുപ്പിക്കാറില്ല. ആദ്യ സീസണിന് ശേഷം ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത പാക്കിസ്ഥാന്‍ മുന്‍ ഓള്‍റൗണ്ടര്‍ അസ്ഹര്‍ മഹമ്മൂദ് ഇംഗ്ലണ്ട് താരമായി രജിസ്റ്റര്‍ ചെയ്താണ് ഐപിഎലില്‍ കളിച്ചത്.

Previous articleഏഴ് ഗോളടിച്ച് മിലാൻ, ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് അടുത്ത്
Next articleതുടര്‍ച്ചയായ അഞ്ചാം വര്‍ഷവും വാര്‍ഷിക ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം ഇന്ത്യ