കാര്‍ഡിഫില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി ഇന്ത്യ

- Advertisement -

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20 മത്സരത്തില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി ഇന്ത്യ. വിരാട് കോഹ്‍ലിയുടെ 47 റണ്‍സിന്റെ ബലത്തില്‍ ഇന്ത്യ 148 റണ്‍സാണ്  ആദ്യം ബാറ്റ് ചെയ്ത് നേടിയത്. തകര്‍ച്ചയോടെ തുടങ്ങി ഇന്നിംഗ്സിന്റെ ഒരു ഘട്ടത്തില്‍ ഇന്ത്യ 22/3 എന്ന നിലയിലേക്ക് തകര്‍ന്നിരുന്നു. അവിടെ നിന്ന് വിരാട് കോഹ്‍ലിയും-സുരേഷ് റെയ്‍നയും ചേര്‍ന്ന് 57 റണ്‍സ് നേടി ടീമിനെ തിരികെ ട്രാക്കിലേക്ക് എത്തിച്ചുവെങ്കിലും 20 പന്തില്‍ 27 റണ്‍സ് നേടിയ റെയ്‍നയെ ആദില്‍ റഷീദിന്റെ പന്തില്‍ ജോസ് ബട‍്‍ലര്‍ സ്റ്റംപ് ചെയ്ത് പുറത്താകുകയായിരുന്നു.

വിരാട് കോഹ്‍ലി 47 റണ്‍സ് നേടിയപ്പോള്‍ എംഎസ് ധോണി 32 റണ്‍സ് നേടി 20 ഓവറില്‍ നിന്ന് ഇന്ത്യയുടെ സ്കോര്‍ 148/5 എന്ന നിലയിലേക്ക് എത്തിക്കുവാന്‍ സഹായിച്ചു.

അവസാന ഓവറില്‍ ഇന്ത്യ 22 റണ്‍സാണ് ഇംഗ്ലണ്ടിനെതിരെ നേടിയത്. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ്, ജേക്ക് ബാള്‍, ലിയാം പ്ലങ്കറ്റ് എന്നിവര്‍ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement