എലിയറ്റിന് ലിവർപൂളിൽ പുതിയ കരാർ

20210709 184911

യുവതാരം ഹാർവി എലിയറ്റ് ലിവർപൂളിൽ പുതിയ കരാർ ഒപ്പുവെച്ചു. 2019ൽ ഫുൾഹാമിൽ നിന്ന് ലിവർപൂളിലേക്ക് എത്തിയ താരം ഇപ്പോൾ ദീർഘകാല കരാർ ആണ് ഒപ്പുവെച്ചത്. ഫുൾഹാമിൽ നിന്ന് ആൻഫീൽഡിൽ എത്തിയതിനു ശേഷം ക്ലോപ്പിന് കീഴിൽ ഒമ്പത് മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ബ്ലാക്ക്ബേൺ റോവേഴ്‌സിനൊപ്പം ലോണിൽ കളിക്കുകയായിരുന്നു താരം.

ബ്ലാക്ക്ബേണിനായി ചാമ്പ്യൻഷിപ്പിൽ 41 കളികൾ കളിച്ച എലിയറ്റ് ഏഴ് ഗോളുകളും 11 അസിസ്റ്റുകളും സംഭാവന നൽകി. ഇ എഫ്‌ എല്ല് യംഗ് പ്ലെയർ ഓഫ് സീസൺ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തിരുന്നു. ലിവർപൂളിനൊപ്പം പ്രീസീസൺ ക്യാമ്പിൽ ചേർന്ന താരം വരും സീസണിൽ ലിവർപൂളിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്.

Previous articleമൂന്നാം സെഷനിൽ ബംഗ്ലാദേശിന്റെ ശക്തമായ തിരിച്ചുവരവ്, സിംബാബ്‍വേ 276 റൺസിന് പുറത്ത്
Next articleകോവിഡ് വ്യാപനം, ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിന്റെ ഷെഡ്യൂളിൽ മാറ്റം