ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യന്‍ സ്ക്വാഡിന്റെ പ്രഖ്യാപനം നാളെ

Siraj

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഒട്ടേറെ താരങ്ങള്‍ക്ക് ഇന്ത്യന്‍ നിരയില്‍ പരിക്കേറ്റിരുന്നു. പുതിയ സെലക്ഷന്‍ കമ്മിറ്റിയുടെ കീഴിലുള്ള ആദ്യ ടീം സെലക്ഷനായിരിക്കും ഇത്.

ചേതന്‍ ശര്‍മ്മ നയിക്കുന്ന പാനല്‍ വിരാട് കോഹ്‍ലിയുമായി സൂം കോളില്‍ ചേര്‍ന്ന ശേഷം ആവും ടീം പ്രഖ്യാപനം ഉണ്ടാകുക. ഓസ്ട്രേലിയയില്‍ മികച്ച പ്രകടനം നടത്തുന്ന ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റമൊന്നും വരില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഏതെല്ലാം താരങ്ങളാണ് ഫിറ്റെന്നും അല്ലെന്നതിനെയും ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപനം. മുഹമ്മദ് ഷമിയും ഉമേഷ് യാദവും ഉണ്ടാകില്ലെന്നത് ഏകദേശം ഉറപ്പാണ്.

ഇതിന് പുറമെ ഹനുമ വിഹാരിയും രവീന്ദ്ര ജഡേജയും ടീമില്‍ കാണില്ല. അതേ സമയം ജസ്പ്രീത് ബുംറയും അശ്വിനും പരിക്ക് മാറി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇഷാന്ത് ശര്‍മ്മ മടങ്ങി വരുമെന്നാണ് കരുതുന്നത്. ഒപ്പം മുഹമ്മദ് സിറാജ്, നടരാജന്‍, ശര്‍ദ്ധുല്‍ താക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓസ്ട്രേലിയയുടെ പ്രകടനത്തിന്റെ ബലത്തില്‍ വീണ്ടും ടീമില്‍ ഇടം പിടിക്കുമെന്നാണ് കരുതുന്നത്.