ആദ്യ സ്റ്റാർട്ടിൽ അജയ് ഛേത്രിക്ക് ചുവപ്പ് കാർഡ്, 10 പേരുമായി പൊരുതി ഈസ്റ്റ് ബംഗാളിന് സമനില

20210118 213428
- Advertisement -

ഈസ്റ്റ് ബംഗാൾ അവരുടെ അപരാജിത കുതിപ്പ് ഏഴാം മത്സരത്തിലേക്ക് നീട്ടി. ഇന്ന് ചെന്നൈയിനെ നേരിട്ട ഈസ്റ്റ് ബംഗാൾ പത്തുപേരുമായി പൊരുതിയാണ് സമനില സമ്പാദിച്ചത്. മത്സരത്തിന്റെ 31ആം മിനുട്ട് മുതൽ പത്തു പേരുമായാണ് ഈസ്റ്റ് ബംഗാൾ കളിച്ചത്. ടീമിൽ ആദ്യമായി സ്റ്റാർട്ടിംഗ് ഇലവനിൽ എത്തിയ അജയ് ഛേത്രിയാണ് 31ആം മിനുട്ടിലേക്ക് രണ്ട് മഞ്ഞ കാർഡും വാങ്ങി കളം വിട്ടത്. ഇത് ഈസ്റ്റ് ബംഗാളിനെ പ്രതിരോധത്തിലാക്കി.

എങ്കിലും ചെന്നൈയിന് എതിരെ പിടിച്ച് നിക്കാൻ ഫൗളറിന്റെ ടീമിനായി. ഈസ്റ്റ് ബംഗാൾ ഗീൾ കീപ്പർ ദെബിജിത് മജുംദാറിന്റെ പ്രകടനം ഈസ്റ്റ് ബംഗാളിന് ഒരു പോയിന്റ് നേടി കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഈസ്റ്റ് ബംഗാൾ ഈ സമനിലയോടെ 12 പോയിന്റിൽ എത്തി. 9ആം സ്ഥാനത്ത് തന്നെയാണ് അവർ ഉള്ളത്. ചെന്നൈയിൻ 16 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുന്നു

Advertisement