ഇന്ത്യൻ സ്പിന്നിനു മുന്നിൽ കറങ്ങി വീണ് ഇംഗ്ലണ്ട്, 218ന് ഓളൗട്ട്

Newsroom

Picsart 24 03 07 14 51 07 345
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റിന്റെ മൂന്നാം സെഷനിൽ ഇംഗ്ലണ്ട് 218ൽ ഓളൗട്ട് ആയി. ഇന്ത്യൻ സ്പിന്നിനു മുന്നിൽ പിടിച്ചു നിൽക്കാൻ ഇംഗ്ലണ്ടിനായില്ല. കുൽദീപ് യാദവ് 5 വിക്കറ്റും അശ്വിൻ 4 വിക്കറ്റും വീഴ്ത്തി. കുൽദീപ് ധരംശാലയിൽ 5 വിക്കറ്റ് വീഴ്ത്തിയ ആദ്യ ഇന്ത്യൻ സ്പിന്നർ ആയി മാറി.

ഇന്ത്യ 24 03 07 13 50 46 485

ഇംഗ്ലണ്ടിനായി സാക് ക്രോളി അർധ സെഞ്ച്വറിയുമായി സാക് ക്രോളി തിളങ്ങി. സാക് ക്രോലിയെയും കുൽദീപ് ആണ് പുറത്താക്കിയത്‌. ക്രോളി 108 പന്തിൽ 79 റൺസുമായാണ് പുറത്തായത്‌. കുൽദീപ് ക്രോളിയെ കൂടാതെ ഡെക്ക്സ്റ്റിനെയും (27) പോപിനെയും (11) സ്റ്റോക്സിനെയും (0) ബെയർ സ്റ്റോയെയും (29) പുറത്താക്കി. ജഡേജ ജോ റൂട്ടിനെയും പുറത്താക്കി. ഹാർട്ലിയെയും മാർക്ക് വുഡിനെയും അശ്വിൻ ആണ് പുറത്താക്കിയത്‌.

ചായക്ക് ശേഷം ബെൻ ഫോക്സിനെയും ആൻഡേഴ്സണെയും വീഴ്ത്തി അശ്വിൻ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് അവസാനിപ്പിച്ചു.