ദക്ഷിണാഫ്രിക്കയുമായുള്ള ഇന്ത്യയുടെ ടി20 പരമ്പരയ്ക്ക് ബയോ ബബിള്‍ ഇല്ല

Sports Correspondent

India

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ ബയോ ബബിള്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനാലാണ് ഇതെന്നാണ് ലഭിയ്ക്കുന്ന വിവരം. ബിസിസി സെക്രട്ടറി ജയ് ഷാ ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയെന്നാണ് ലഭിയ്ക്കുന്ന വിവരം.

ബയോ ബബിള്‍ ഇല്ലെങ്കിലും താരങ്ങളെ നിരന്തരമായി കോവിഡ് പരിശോധനയ്ക്കായി വിധേയനാക്കുമെന്നാണ് അറിയുന്നത്.