തന്നെ ഗുജറാത്ത് ടൈറ്റൻസ് പിന്തുണച്ച പോലെ ആരും പിന്തുണച്ചിട്ടില്ല – ഡേവിഡ് മില്ല‍‍‍ർ

Davidmiller

ഐപിഎലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്രധാന ബാറ്റിംഗ് നെടുംതൂണ് എന്ന് പറയാവുന്നത് ഡേവിഡ് മില്ലര്‍ ആണ്. 453 റൺസ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യ ആണ് ടീമിന്റെ ടോപ് സ്കോറര്‍ എങ്കിലും തൊട്ടുപുറകെ 449 റൺസുമായി ഡേവിഡ് മില്ലര്‍ കൂടെയുണ്ട്.

ആദ്യ ക്വാളിഫയറിൽ അവസാന ഓവറിലെ മൂന്ന് സിക്സുകള്‍ ഉള്‍പ്പെടെ 38 പന്തിൽ 68 റൺസാണ് ഡേവിഡ് മില്ലര്‍ തന്റെ മുന്‍ ഫ്രാഞ്ചൈസിയ്ക്കെതിരെ നേടിയത്. തന്നെ ഗുജറാത്ത് ടൈറ്റന്‍സ് പിന്തുണച്ചത് പോലെ ആരും പിന്തുണച്ചിട്ടില്ല എന്നാണ് മില്ലര്‍ വ്യക്തമാക്കിയത്.

2016ൽ തനിക്ക് മോശം ഒരു സീസൺ ഉണ്ടായേന്നും അതിന് ശേഷം തനിക്ക് ഒരിക്കലും ഒരു ടീമിലും വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും എന്നാൽ ഗുജറാത്ത് ടൈറ്റന്‍സിൽ സെലക്ഷനെക്കുറിച്ച് ചിന്തിക്കേണ്ടെന്ന് നിശ്ചയിച്ച റോളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനുമാണ് ഫ്രാഞ്ചൈസി തന്നോട് പറഞ്ഞിട്ടുള്ളതെന്നും മില്ലര്‍ വ്യക്തമാക്കി.