രണ്ടാം മത്സരത്തിനായി ഇന്ത്യൻ ടീം സിഡ്നിയിൽ എത്തി, ആരാധകരുമായി സമയം ചിലവഴിച്ച് കോഹ്ലി

20221025 113537

ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ നെതർലന്റ്സിനെ നേരിടാനായി ഒരുങ്ങുന്ന ഇന്ത്യ സിഡ്നിയിലേക്ക് എത്തി. ഇന്ത്യൻ ടീമിന്റെമെൽബണിൽ നിന്ന് സിഡ്‌നിയിലേക്കുള്ള യാത്രയുടെ പ്രധാന ദൃശ്യങ്ങൾ ബിസിസിഐ ട്വിറ്റർ വഴി പങ്കിട്ടു. ആദ്യ മത്സരത്തിലെ ഹീറോ വിരാട് കോഹ്ലിയെ കാണാനായി വിമാനത്താവളത്തിൽ ആരാധകർ തടിച്ചു കൂടിയിരുന്നു. കോഹ്ലി ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകിയും അവരൊപ്പം സമയം ചിലവഴിച്ചുമാണ് വിമാനത്താവളം വിട്ടത്.

20221025 113535

ഇന്ത്യൻ താരങ്ങൾ എല്ലാം അല്ല സ്പിരിറ്റിൽ ആണെന്ന് ഈ വീഡിയോയിൽ വ്യക്തമായിരുന്നു‌. പാകിസ്താനെതിരായ മത്സരത്തിൽ തന്നെ രക്ഷിച്ചതിന് കാർത്തിക് അശ്വിനോട് നന്ദി പറയുന്നതും വീഡിയോയിൽ ഉണ്ട്.