ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ യുവാക്കൾക്ക് അവസരം നൽകണം

നാട്ടിൽ വെച്ചു നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ടി20, ഏകദിന പരമ്പരയിൽ യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകണം എന്നു മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഈ മാസം 24ന് തുടങ്ങുന്ന പരമ്പരയിൽ ഇന്ത്യ രണ്ടു ടി20 മത്സരങ്ങളും 5 ഏകദിന മത്സരങ്ങളും ഓസ്‌ട്രേളിയക്കെതിരെ കളിക്കും.

ലോകകപ്പ് കളിക്കുന്ന പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ചു യുവതാരങ്ങൾക്ക് അവസരം നൽകണം എന്നാണ് ഹർഭജൻ പറയുന്നത്. “ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലുമായി നീണ്ട പരമ്പര കഴിഞ്ഞിട്ടാണ് ഇന്ത്യൻ ടീം വരുന്നത്. അത് കൊണ്ട് ഈ പരമ്പരയിൽ നമ്മുടെ മികച്ച കളിക്കാരെ ഉൾപ്പെടുത്തേണ്ടതില്ല. അവർ ക്ഷീണിതരാവും, ഉടൻ ഐപിഎലും വരുന്നുണ്ട്. ഇതൊക്കെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടിയാകും” ഹർഭജൻ പറഞ്ഞു.

“ഈ ഒരു അവസരത്തിൽ പൃഥ്വി ഷാ, മയാങ് അഗർവാൾ, പ്രിയാങ്ക് പഞ്ചൽ തുടങ്ങിയ യുവതാരങ്ങളേ ഉപയോഗിക്കാൻ നമുക്ക്‌ സാധിക്കണം” ഹർഭജൻ കൂട്ടിച്ചേർത്തു.