നാഗ്പൂരിലേത് ഏകദിനത്തില്‍ ഇന്ത്യയുടെ അഞ്ഞൂറാം വിജയം

- Advertisement -

നാഗ്പൂരില്‍ പൊരുതി നേടിയതാണെങ്കിലും ഇന്ത്യയുടെ എട്ട് റണ്‍സ് വിജയത്തിനു ഇരട്ടി മധുരം. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ നേടുന്ന 500ാം വിജയമായിരുന്നു ഇന്ന് നാഗ്പൂരില്‍ ഇന്ത്യ സ്വന്തമാക്കിയത്. വിരാട് കോഹ്‍ലിയും(116) വിജയ് ശങ്കറും(46) മാത്രം ബാറ്റിംഗ് നിരയില്‍ തിളങ്ങിയപ്പോള്‍ ഇന്ത്യ 250 റണ്‍സ് മാത്രമേ നേടിയുള്ളു.

ഓസ്ട്രേലിയന്‍ ഇന്നിംഗ്സിലാകട്ടെ മത്സരം ഇരു വശത്തേക്കും മാറി മറിയുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. ഒന്നാം വിക്കറ്റില്‍ 83 റണ്‍സ് നേടി ചെറിയ ലക്ഷ്യം അനായാസം മറികടക്കുമെന്ന് ഓസ്ട്രേലിയ തോന്നിപ്പിച്ചുവെങ്കിലും ഫിഞ്ചിനെ പുറത്താക്കി കുല്‍ദീപ് നിര്‍ണ്ണായ വിക്കറ്റ് നേടി. കുല്‍ദീപിന്റെ മൂന്ന് വിക്കറ്റിനു പുറമെ ജസ്പ്രീത് ബുംറയുടെ അവിസ്മരണീയ സ്പെല്ലും വീണ്ടും മത്സരം ഇന്ത്യന്‍ പക്ഷത്തേക്ക് മാറ്റിയെങ്കിലും മത്സരത്തില്‍ ഓസ്ട്രേലിയയുടെ പ്രതീക്ഷയായി മാര്‍ക്കസ് സ്റ്റോയിനിസ് നില കൊണ്ടു. ബുംറ പത്തോവറില്‍ 29 റണ്‍സിനാണ് രണ്ട് വിക്കറ്റ് നേടിയത്.

അവസാന ഓവറില്‍ സ്റ്റോയിനിസിന്റെ വലിയ വിക്കറ്റ് ഉള്‍പ്പെടെ രണ്ട് വിക്കറ്റ് നേടി വിജയ് ശങ്കറും ഒപ്പം കൂടിയപ്പോള്‍ ഇന്ത്യ 8 റണ്‍സിന്റെ ജയവും ഇന്ത്യയുടെ ഏകദിനത്തിലെ അഞ്ഞൂറാം ജയവും കരസ്ഥമാക്കുകയായിരുന്നു.

Advertisement