ജൂണില്‍ ഇന്ത്യ അയര്‍ലണ്ടിലേക്ക്

- Advertisement -

രണ്ട് ടി20 മത്സരങ്ങള്‍ക്കായി ഇന്ത്യ ജൂണില്‍ അയര്‍ലണ്ട് സന്ദര്‍ശിക്കും. ബിസിസിഐ ആണ് തീരുമാനം ഇന്ന് അറിയിച്ചത്. ഡബ്ലിനില്‍ ജൂണ്‍ 27, 29 തീയ്യതികളിലാവും ഇന്ത്യ-അയര്‍ലണ്ട് ടി20 മത്സരങ്ങള്‍ അരങ്ങേറുക. അയര്‍ലണ്ടിലെ മത്സരങ്ങള്‍ക്ക് ശേഷം ഇന്ത്യ ഇംഗ്ലണ്ടില്‍ മൂന്ന് ടി20 മൂന്ന് ഏകദിനങ്ങള്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ എന്നിവയും കളിക്കും.

ജൂണ്‍ 2007ലാണ് ഇതിനു മുമ്പ് അവസാനമായി ഇന്ത്യ അയര്‍ലണ്ട് സന്ദര്‍ശിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement